മൂവാറ്റുപുഴ വാഴക്കുളം പൈനാപ്പിൾ സിറ്റിയിൽ നിന്നും 3 കിലോമീറ്റർ ദൂരത്ത് കാവന കദളിക്കാട് PWD റോഡിനു സമീപം തൊടുപുഴ ആറിനോട് ചേർന്ന്...
Property ID P923252
Posted On 29/Dec/2022
Views
മൂവാറ്റുപുഴ വാഴക്കുളം പൈനാപ്പിൾ സിറ്റിയിൽ നിന്നും 3 കിലോമീറ്റർ ദൂരത്ത് കാവന കദളിക്കാട് PWD റോഡിനു സമീപം തൊടുപുഴ ആറിനോട് ചേർന്ന് 110 മീറ്റർ നീളത്തിൽ പുഴയോരവും 110 മീറ്റർ നീളത്തിൽ കാവന - കദളിക്കാട് റോഡും സൗകര്യമുള്ള 2 ഏക്കർ 22 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
19 പ്ലോട്ടുകളായി തിരിച്ചിട്ടുള്ള ഈ വസ്തു ആയുർവേദ ഹെൽത്ത് റിസോർട്ട് വില്ല പ്രൊജക്ട് എന്നിവയ്ക്ക് അനുയോജ്യമാണ്. കൂടാതെ ഈ വസ്തുവിൽ 14 അടി വീതിയിൽ എല്ലാ പ്ലോട്ടുകളിലേക്കും ചെന്ന് എത്താവുന്ന രീതിയിൽ ടാർ റോഡും എല്ലാ വില്ല ഉടമസ്ഥർക്കും ഉപയോഗിക്കാവുന്ന തരത്തിൽ കേന്ദ്രീകൃതമായ കിണർ വെള്ളവും 25 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും ആധുനിക രീതിയിലുള്ള നീന്തൽ കുളവും സജ്ജീകരിക്കുന്നതാണ്. കൂടാതെ ഹെൽത്ത് ക്ലബ്, റിവർ സൈഡ് നടപ്പാത. ബോട്ടിങ് സൗകര്യം ഉൾപ്പെടെ മനോഹരമായ വില്ല സമൂച്ചയമാണ് വിഭാവനം ചെയ്യപ്പെടുന്നത്. ട്രാവൻകൂർ സ്പോർട്സ് സെന്റർ വില്ല പ്രൊജക്ട് എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വസ്തുവിന്റെ പ്ലോട്ടുകൾക്കുള്ള സെന്റ് വില 2,50000 ആണ്. ഈ വസ്തു വാങ്ങുവാൻ താൽപ്പര്യം ഉള്ളവർക്ക് സന്ദർശിക്കാവുന്നതാണ്.
ഈ സ്ഥലത്തു ഇതുവരെ വെള്ളപ്പൊക്കം ബാധിച്ചിട്ടില്ല
In Muvattupuzha Town, Muvattupuzha, Ernakulam